ഇത്തിരിപ്പൂവേ
സഹയാത്രികേ
Ithirippoove (Sahayathrike)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഷഹബാസ് അമൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 03:46:07.

ഇത്തിരിപ്പൂവേ ചുവന്ന പൂവേ
ഇത്തിരു മുറ്റത്ത് വന്നുവോ വീണ്ടും

ഇത്തിരിപ്പൂവേ ചുവന്ന പൂവേ
ഇത്തിരു മുറ്റത്ത് വന്നുവോ നീ
ഇത്തിരിപ്പൂവേ ചുവന്ന പൂവേ
ഇത്തിരു മുറ്റത്ത് വന്നുവോ
ഇത്ര നാൾ കാണാതിരുന്നു ഞാൻ
എത്ര വിഷാദിച്ചിരുന്നു
എത്ര വിഷാദിച്ചിരുന്നു
ഒന്നും ചോദിച്ചതില്ല ഞാൻ
ഒന്നും പറഞ്ഞതുമില്ല നീ
ഇത്തിരിപ്പൂവേ ചുവന്ന പൂവേ
ഇത്തിരു മുറ്റത്ത് വന്നുവോ വീണ്ടും..

എങ്കിലുമേതോ നിനവിൽ തുടുക്കുന്ന
നിൻ കവിളെല്ലാം പറയുന്നു
സ്നേഹത്തിൻ ചുംബനമുദ്രകൾ
സിന്ദൂരരേണുക്കളായ് പടരുന്നു
നിൻ കവിളിൽ പടരുന്നു
ഇത്തിരിപ്പൂവേ ചുവന്ന പൂവേ
ഇത്തിരു മുറ്റത്ത് വന്നുവോ

മഞ്ഞണിരാവിൻ നികുഞ്ജം വെടിഞ്ഞൊരു
പൊന്നുഷഃസന്ധ്യ പോൽ നീ വന്നു (2)
ഏതോ സമാഗമ ഹർഷാനുഭൂതികൾ
ഗൂഡ്ഡസ്മിതങ്ങൾ വിടർത്തുന്നു
നിൻ ചൊടിയിൽ വിടർത്തുന്നു
ഇത്തിരിപ്പൂവേ ചുവന്ന പൂവേ
ഇത്തിരു മുറ്റത്ത് വന്നുവോ
ഇത്ര നാൾ കാണാതിരുന്നു ഞാൻ
എത്ര വിഷാദിച്ചിരുന്നു
എത്ര വിഷാദിച്ചിരുന്നു
എത്ര വിഷാദിച്ചിരുന്നു
എത്ര വിഷാദിച്ചിരുന്നു



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts