ഒരു നോക്കു കാണുവാൻ
ഹരേ മുകുന്ദാ
Oru Nokku Kaavuvaan (Hare Mukunda)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംമോഹന്‍ദാസ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ എസ് ചിത്ര
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:54.
ഒരു നോക്കു കാണുവാനോടിയെത്തി
എന്റെ ഗുരുവായൂരോമനക്കണ്ണനാമുണ്ണിയെ
ഒരു നോക്കു കാണുവാനോടിയെത്തി
ആരും മയങ്ങുന്ന അഴകേറും മേനിക-
ണ്ടൊരുപാടുനേരം തൊഴുതുനിന്നു!
ഞാനൊരുപാടുനേരം തൊഴുതുനിന്നു!
(ഒരു...)

ആലിലക്കണ്ണനോടാരാരുമറിയാതെ
പറയുവാൻ പലതുമുണ്ടായിരുന്നു!
എന്നിട്ടും ആ കള്ളച്ചിരിയുടെ ലഹരിയിൽ
ഒന്നും പറയാതെ നിന്നുപോയ് ഞാൻ!
(ഒരു...)

ഓമനിക്കാനൊരു മയില്‍പ്പീലി തഞ്ചത്തിൽ
ചോദിക്കണമെന്നുണ്ടായിരുന്നു!
എന്നിട്ടും യാതൊന്നും ചോദിക്കാനാവാതെ
അമ്പരന്നങ്ങിനെ നിന്നുപോയ് ഞാൻ!
(ഒരു...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts