വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | മോഹന്‍ദാസ് |
ഗാനരചന | ചൊവ്വല്ലുര്‍ കൃഷ്ണന്‍കട്ടി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | നീലാംബരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:51.
ഗുരുവായൂരമ്പാടിക്കണ്ണാ നീയെന്റെ- യരികത്തു വന്നൊന്ന് ആടാട് എന്റെ മനസ്സിലെ പൊന്നൂഞ്ഞാലിൽ ചാഞ്ഞും ചരിഞ്ഞും ആടാട് ചാഞ്ചാടുണ്ണീ ചരിഞ്ഞാട് (ഗുരുവായൂർ) നീലക്കാർകൂന്തലഴിഞ്ഞോട്ടെ - നിന്റെ ഗോരോചനക്കുറി മാഞ്ഞോട്ടെ കിങ്ങിണിയൂർന്നൂർന്നു വീണോട്ടെ ഓമനക്കുട്ടാ മണിക്കുട്ടാ ഓടിവ- ന്നൊരുവട്ടം കൂടിയൊന്നാടാട് (ഗുരുവായൂർ) ആറ്റിൽ താമരപ്പൂപോലെ, ഇളം- കാറ്റിൽ തെച്ചിപ്പൂങ്കുലപോലെ പൂനിലാപ്പുഴയിൽ അമ്പിളിപോലെ ഓമനക്കുട്ടാ മണിക്കുട്ടാ ഓടിവ- ന്നൊരുവട്ടം കൂടിയൊന്നാടാട് (ഗുരുവായൂർ) | |