പൊന്നോടക്കുഴലും
വെണ്ണക്കണ്ണൻ
Ponnodakuzhalum (Vennakkannan)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 02 2013 11:11:14.
 
പൊന്നോടക്കുഴലും വികൃതിയുമായി
അമ്പാടിക്കണ്ണനുണ്ണിയോടിവാ വാ
(പൊന്നോടക്കുഴലും )
പൂഞ്ചേലത്തുമ്പിലെ പൊടിമണ്ണുമായി
പൊന്നിന്‍ ചിലങ്കയിട്ടു ആടിവാ വാ
(പൂഞ്ചേലത്തുമ്പിലെ )
കണ്ണാ കാണ്ണാ കാര്‍വ്വര്‍ണ്ണാ
അമ്പാടിക്കനുണ്ണിയോടിവാ വാ
(കണ്ണാ കണ്ണാ )

വെണ്ണകട്ടുണ്ണുന്നോരുണ്ണിയായി നീ
ദണ്ണങ്ങള്‍ തീര്‍ക്കുന്ന തോഴനായി
(വെണ്ണ )
പ്രേമാഭിരാമസുശോഭിതനായി (2)
ഗോപികമാര്‍ക്കെന്നും കള്ളനല്ലേ
(പൊന്നോടക്കുഴലും )

കാനനം തന്നിലായി കാലിമേയ്ക്കും
കായാമ്പൂവര്‍ണ്ണനെന്‍ കൃഷ്ണനല്ലേ
(കാനനം )
ദീനാനുകമ്പനാം ഗോകുലനാഥനെ (2)
മാനസശ്രീകോവില്‍ എന്നും നിറഞ്ഞു വാ
(പൊന്നോടക്കുഴലും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts