കൃഷ്ണായ വാസുദേവായ
വെണ്ണക്കണ്ണൻ
Krishnaya Vasudevaya (Vennakkannan)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകെ എം ഉദയൻ
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍സുജാത മോഹൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2013 16:54:35.
 
കൃഷ്ണായ വാസുദേവായ ദേവകീനന്ദനായച
നന്ദഗോപകുമാരായ ഗോവിന്ദായ നമോനമഃ

കൃഷ്ണാ കാര്‍മുകിലൊളിവര്‍ണ്ണാ
വൃഷ്ണികുലോത്തമ നിന്‍ മുന്നില്‍
ശസ്യാ താണുവണങ്ങീടും
അബലയ്ക്കാശ്രയമേകണമേ
(കൃഷ്ണായ വാസുദേവായ )

ഗുരുപവനേശ്വരഭഗവാനേ
യദുകുനായക വനമാലി
നിന്‍ സ്തുതിഗീതം പാടിടുവാന്‍
കരളില്‍ ചൊരിയുക ഹരിനാമം
(കൃഷ്ണായ വാസുദേവായ )

ഗോപീമാനസചോരാ നിന്‍
ഗോപിക്കുറിയും കൗസ്തുഭവും
പീതാംബരവും മുരളികയും
പരിചോടു കണിയായി പകരൂ നീ
(കൃഷ്ണായ വാസുദേവായ )

വസുദേവാത്മജ നിന്‍ സവിധി
വിനയാന്വിതയായി നില്‍ക്കുമ്പോള്‍
വാരിജനയനാ വരമരുളൂ
മണിവേണുവിന്‍ നാദസ്വരം നുകരാന്‍
(കൃഷ്ണായ വാസുദേവായ )

കരുണാവാരിധിയാകും നിന്‍
കഴലിണകൂട്ടാനീ ജന്മം
തൃക്കാക്കല്‍ കണിയേകീടാന്‍
തരണേയൊരുവരമടിയനു നീ
(കൃഷ്ണായ വാസുദേവായ )

നാരായണഹരിനാരായണാ
നാദബ്രഹ്മസുധാരസമേ
നരജീവിതപരിലാളനമേ
പാഹിമുകുന്ദമുരാരിഹരേ
(കൃഷ്ണായ വാസുദേവായ )
ഗോവിന്ദായ നമോനമഃ (3)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts