ശ്രീരാമ നാമങ്ങള്‍
ഹനുമൽ പ്രസാദം
Sreeraama Naamangal (Hanumal Prasadam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: August 19 2012 05:26:03.
 
ശ്രീരാമനാമങ്ങളാവോളവും ജപി -
ച്ചാജന്മ സൗഖ്യങ്ങള്‍ നേടുന്ന ഭക്തരേ
(ശ്രീരാമനാമങ്ങളാവോളവും )
പാവനഹൃദയത്തിലാനന്ദമേറുവാന്‍
നേരായതൊന്നാണു മാരുതീ ദര്‍ശനം
(പാവന )
ശ്രീരാമരാമാരഘൂത്തമാ പാഹിമാം
ആലത്തിയൂരിലേ മാരുതേ പാഹിമാം

കലികാലദുരിതങ്ങള്‍ തിരയാടുമീ ജന്മ
കര്‍മ്മങ്ങളില്‍ പുണ്യഫലസിദ്ധിയേറുവാന്‍
തടസ്സങ്ങള്‍ നീക്കുന്ന ശ്രീരാമഭക്തനാം
ഹനുമല്‍പദാംബികേ സാഷ്ടാംഗ വന്ദനം
(ശ്രീരാമരാമാരഘൂത്തമാ )

വേദങ്ങളും നാദബ്രഹ്മവും ആത്മാവില്‍
മൊദമായാവാഹനം ചെയ്ത മാരുതേ
ബാഹുബലം കൊണ്ടു ശ്രീമരുത്വാമല
തോളേറ്റി വന്ന പരംപൊരുളേ തൊഴാം
(ശ്രീരാമരാമാരഘൂത്തമാ )

സീതാസമേതനായാരണ്യകം പൂക്ക
ശ്രീരാമദേവനു കൂട്ടായിരിക്കുവാന്‍
എല്ലാം ത്യജിച്ചങ്ങു കൂടെ പൂറപ്പെട്ട
ലക്ഷ്മണസ്വാമിയെന്‍ ഉള്ളില്‍ വിളങ്ങണേ
(ശ്രീരാമരാമാരഘൂത്തമാ )

കദനങ്ങളേറ്റേറ്റു വിങ്ങുന്ന മാനവ -
ഹൃദയങ്ങളില്‍ ശാന്തി സന്ദേശമായു് വരും
ശ്രീരാമനാമങ്ങളാലീ ജഗത്തിന്റെ
പരിതാപമെല്ലാം പൊഴിക്കു നീ മാരുതേ
(ശ്രീരാമരാമാരഘൂത്തമാ )

സര്‍വ്വം സഹയായ സൗമിത്രി തന്നുടെ
സന്താപം മാറ്റിയ രാമരാമാഹരേ
സമ്പൂജനാമങ്ങു സജ്ജന സൗഹൃദ
സമ്പത്തു മേല്‍മേല്‍ ചൊരിഞ്ഞു രക്ഷിക്കുക
(ശ്രീരാമരാമാരഘൂത്തമാ )

രാമായണം നിത്യ പാരായണം ചെയ്തു
രാമപാദങ്ങളില്‍ എന്നും നമിക്കുമെന്‍
ശത്രുദോഷം നീക്കി നീ പ്രദാനം നല്‍കി
ഉല്‍ക്കൃഷ്ട ജീവിതം വരദാനമാക്കണേ
(ശ്രീരാമനാമങ്ങളാവോളവും )
(പാവന )
(ശ്രീരാമരാമാരഘൂത്തമാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts