ഗോപികാരമണ
അച്യുതം കേശവം
Gopikaramana (Achyutham Kesavam)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2013 16:56:50.
 

ഗോപികാരമണഗോകുലപാലാ
ഗോപികാരമണഗോകുലകൃഷ്ണാ
(ഗോപികാരമണ )
കാളിയമര്‍ദ്ദന പൂതനനിഗ്രഹ ദേവകിനന്ദനകൃഷ്ണഹരേ ജയ
മാനവപൂജിത മാതുലനിഗ്രഹ യമുനാതീരവിഹാരിമുരാരേ
(ഗോപികാരമണ )

പ്രളയപയോധിയില്‍ അരയാലിലയില്‍
കാല്‍വിരലുണ്ടുമയങ്ങിയ കണ്ണാ
കൃഷ്ണകൃഷ്ണഹരി (3) ഗോവിന്ദാ
അംഗനമാരുടെ ആടകവര്‍ന്നൊരു
മാനസമോഹനശ്രീവനമാലി
കൃഷ്ണകൃഷ്ണഹരി (3) ഗോവിന്ദാ
ഗോവര്‍ദ്ധനഗിരി കുടയായി ചൂടിയ ഗോകുലഭൂപതി കൃഷ്ണമുരാരി
(ഗോപികാരമണ )

ഗുരുപവനേശ്വര ഗുരുജനവന്ദിത
നിരുപമ നിര്‍മ്മല ഭക്തജനപ്രിയ
കൃഷ്ണകൃഷ്ണഹരി (3) ഗോവിന്ദാ
പരമോന്നതസുഖദായകപൂജിത
പരമവിശാലവിലാസസുലക്ഷണ
കൃഷ്ണകൃഷ്ണഹരി (3) ഗോവിന്ദാ
ശ്യാമളകോമളപവനപുരേശ്വര
ശൃതജനമാനസവാസി മുകുന്ദാ
(ഗോപികാരമണ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts