തിരുവാര്‍പ്പിന്‍
ഉണ്ണിക്കണ്ണൻ
Thiruvaarppin (Unnikkannan)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ എസ് ചിത്ര
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: September 09 2023 15:19:20.
തിരുവാർപ്പിൽ അമ്പലനടയിൽ ചെന്നാൽ തന്നെ
ഒരു വിധം ദുഃഖങ്ങൾ അകലുന്നൂ
ആ മണിവർണ്ണനെ തൊഴുതാലോ
നമ്മൾ ആനന്ദ നിർവൃതി നുകരുന്നൂ...

ആശ്രിതവത്സലാ നീ വാഴുന്നത്
ഭക്തന്റെ ഹൃദയമാം വാർപ്പിലല്ലോ
നിനക്കായി താമരപ്പൂ വിടർത്തുന്നൊരീ
മീനച്ചിലാറും യമുനയല്ലോ...

ഉത്സവം അഞ്ചാം പുറപ്പാട് കാണുവാൻ
മൂർത്തിത്രയം പോലും എത്തുമല്ലോ...
അന്ന് നിൻ മുന്നിൽ അകമ്പടി സേവിക്കും
ഞങ്ങൾ മതിമറന്നാടുമല്ലോ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts