വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | ചൊവ്വല്ലുര്‍ കൃഷ്ണന്‍കട്ടി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ആനന്ദഭൈരവി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 27 2018 16:06:16.
ഗുരുവയൂരോമന കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടൊരു കള്ള നാട്യം നീ വന്നതും നടയില്‍ നിന്ന് കരഞ്ഞതും ഞാനറിഞ്ഞില്ലല്ലോ എന്നാ നാട്യം എന്നാലും ഞാനറിയുന്നു കണ്ണനെന്നെയാണെന്നെയാണിഷ്ടം (ഗുരുവയൂരോമന) കാണാന്‍ കൊതിച്ചോടി ചെന്നാലും കണ്ണന് ചിലരോടുണ്ടൊരു കള്ളനോട്ടം (2) ഈ വഴി നീയും മറന്നുവോ എന്നൊരു പരിഭവം ചോരുന്ന കള്ളനോട്ടം എന്നാലും ഞാനറിയുന്നു കണ്ണനെന്നെയാണെന്നെയാണിഷ്ടം (ഗുരുവയൂരോമന) അകലെ നിന്നാലും ചിലപ്പോള്‍ ചിരിച്ചുകൊണ്ട് അരികത്തു നീയോടിയെത്തും (2) നിന്നെ പിരിഞ്ഞിരിക്കില്ല ഞാനെന്നോതി എന്നെ നീ മാറോടണയ്ക്കും അന്നും ഞാനറിയുന്നു കണ്ണാ കണ്ണനെന്നെയാണെന്നെയാണിഷ്ടം (ഗുരുവയൂരോമന) | |