ശങ്കരപീഠം തൊഴുതു
മൂകാംബിക
Shankarapeedam Thozhuthu (Mookaambika)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എം ഉദയൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:48.
ശങ്കരപീഠം തൊഴുതു വലം വെയ്ക്കും
ചന്ദനക്കുളിരിളം കാറ്റേ നിന്റെ
ശയനപ്രദക്ഷിണം കഴിഞ്ഞിട്ടു വേണമാ
ശിലകളിൽ എനിക്കും ഒന്നുരുളാൻ
സർവകലകൾക്കും അമ്മയെ തൊഴുവാൻ
(ശങ്കരപീഠം തൊഴുതു....)

കുടജാദ്രിത്തറവാട്ടിൽ പിറക്കാനും
കുങ്കുമക്കുറി തൊട്ടു നടക്കാനും (2)
മൂകാംബിയമ്മ തൻ മകനായ് വളരാനും
മുജ്ജന്മ സുകൃതം വേണം (2)
അമ്മയുടെ മുന്നിലെന്നും നമസ്കരിക്കേണം
(ശങ്കരപീഠം തൊഴുതു....)

സമസ്താപരാധം പൊറുക്കാനും
സംസാരദുഃഖങ്ങൾ തീർക്കാനും (2)
മൂകാംബിയമ്മ തൻ തിരുവുള്ളമലിയുമ്പോൾ
വേറെയൊരഭയം വേണോ (2)
അമ്മയെന്നെ പേരു ചൊല്ലി വിളിക്കുകയാണോ
(ശങ്കരപീഠം തൊഴുതു....)








malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts