അക്ഷരത്തേരിൽ വലം വെച്ചു
മൂകാംബിക
Aksharatheril Valam Vachu (Mookaambika)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എം ഉദയൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഷണ്മുഖപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: September 20 2017 17:05:04.
അക്ഷരത്തേരിൽ വലം വെച്ചു വരുന്നു
വിശ്വവിധായിക മൂകാംബിക (2)
നക്ഷത്രമുത്തുകൾ മിന്നുന്നൊരാകാശ
മുത്തുക്കൂട ചൂടും പ്രണവാംബിക
സർവ ദുഃഖനിവാരിണി കരുണാംബിക
(അക്ഷരത്തേരിൽ…)

കാവ്യാംബിക രത്ന കനകാംബിക എന്റെ
കാതരഹൃദയമാം പല്ലക്കിലേറി
ലോകത്തെ മൂവുരു വലം വെയ്ക്കുമ്പോൾ (കാവ്യാംബിക…)
താഴത്തു വെയ്ക്കുവാൻ തോന്നുകില്ല
ദാഹമെന്തെന്നു ഞാൻ അറിയുകില്ല
തോളത്തിരിക്കുമീ പൊൻതിടമ്പും കൊണ്ട്
പോകുവാൻ ഈ ജന്മം തികയുകില്ല
അമ്മേ…..തികയുകില്ല.
(അക്ഷരത്തേരിൽ…)

ജീവാംബിക ബ്രഹ്മ ഹൃദയാംബിക
എന്റെ താമരമനസ്സിലും തേൻകണം നിറച്ചു നീ
ജീവന്റെ തംബുരു ശ്രുതി മീട്ടുമ്പോൾ (ജീവാംബിക..)
പാടിയാൽ പാടിയാൽ മതിവരില്ല
എഴുതിയാൽ എഴുതിയാൽ തീരുകില്ല
അമ്മ തൻ സൗന്ദര്യം കണ്ടറിയാനെ-
നിക്കായിരം കണ്ണുകൾ തികയുകില്ല
അമ്മേ….തികയുകില്ല..
(അക്ഷരത്തേരിൽ…)







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts