നിൽ‌പ്പൂ ഞാൻ
ദേവി ഗാ‍നം
Nilpoo Njaan (Devi Gaanam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: January 31 2023 12:36:55.
നിൽപ്പൂ ഞാനീ പടിഞ്ഞാറേ നടയിൽ
ചൊൽപ്പേറും ചെങ്ങന്നൂർ ഭുവനേശ്വരീ
അവിടുത്തെ തൃപ്പൂത്തും നടന്നൂപപയൽ പോയി
ഉണർന്നൂ സ്നാനവും ദേവീ കഴിഞ്ഞെത്തുന്നൂ...

കാണുന്നു കിഴക്കായി മഹാദേവൻ
പാർവ്വതി എഴുന്നള്ളും വരവും കാണാനൊരുങ്ങി
ആ ശിവ താണ്ഡവത്തിൻ കഥകളോർത്തൂ ഞാൻ
നൂനമി മുഹൂർത്തത്തിൽ നയനങ്ങൾ നിരവായി

ശിവശക്തി ചൈതന്യം നിർലീനമാകവേ
ഒഴുകുന്നു സുകൃതത്തിൻ തീർത്ഥമെൻ മേനിയിൽ
നടയിലെ സത്യം ഞാൻ ചൊല്ലീടുന്നമ്മേ
ജ്വലിക്കുമെൻ മനസ്സിൽ നിൻ രൂപം ശ്രീദേവി...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts