രാജരാജേശ്വരി
അഷ്ടോത്തരം
Rajarajeswari (Ashtotharam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനസുരേഷ് പട്ടമന
ഗായകര്‍കെ ജെ യേശുദാസ്
രാഗംഷണ്മുഖപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:44.

രാജരാജേശ്വരീ രാഗസുധാമയീ
ശ്രീ ചക്കുളംകാവിൽ വാഴും ഭഗവതീ (2)
സിംഹവാഹിനീ ദുരിത നിവാരിണീ
ശ്രീവനവാസിനീ ശരണമേകണേ (2)
(രാജരാജേശ്വരീ....)

ഭക്തർക്കഭീഷ്ടം കൊടുക്കും പരാശക്തി
വ്യക്തമായ് കാട്ടിനാൾ സ്വന്തരൂപത്തിനെ (2)
അംബര മസ്തകം സൂര്യസുധാകരം
ബിംബനേത്രങ്ങൾ സമീരണൻ പ്രാണനും
ഓംകാര രൂപിണീ ദേവീ നമോസ്തുതേ
ഹ്രീംകാര മൂർത്തേ ജഗത്‌മയീ തേ നമ
താരസ്വരൂപിണീ കർമ്മഫലപ്രദേ
കാളവർണ്ണാംഗി കരാളരേഖാഞ്ചിതേ
(രാജരാജേശ്വരീ....)

കോടിക്കതിരവൻ ഒന്നിച്ച കാന്തിയും
കോടി വിദ്യുത്തുകൾ മേളിച്ച ഭംഗിയും(2)
പാശാങ്കുശാദി ധരിച്ച തൃക്കൈകളും
പേശലാംഗം കൃപ തൂകും മിഴികളും
മീനാക്ഷിദേവി വസിക്കും ചിദംബര
സ്ഥാനം പരാശക്തി വാഴുമേതാംബരം
മാർത്താണ്ഡ മണ്ഡല വാസിനീ വേദാന്ത
വേദീ ഗുണത്രയാ ദീതേ തൊഴാം തൊഴാം
(രാജരാജേശ്വരീ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts