ഗോപാലകൃഷ്ണ
ഹരി ഗീതം
Gopalakrishna (Hari Geetham)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംബഹുധാരി
ഗാനത്തിന്റെ വരികള്‍
Last Modified: March 13 2021 11:00:40.



ഗോപാലകൃഷ്ണാ ഗുരുവായൂരപ്പാ
ഗോശാലകൃഷ്ണാ ഗുരുവായൂരപ്പാ..
ഗോകുലാഷ്ടമിയല്ലേ ഇന്ന്-
ഗോപ ഗോപന്‍റെ പിറന്നാളല്ലേ

ഗജരാജന്‍ കേശവന്‍ എഴുന്നള്ളുന്നു...
ഭജഗോവിന്ദം മുഴങ്ങുന്നൂ..
നരനുടെ ആത്മീയ ചിന്തകളില്‍ ഒരു
നാരായണാലയം ഉയരുന്നു..
തിരു നാരായണീയം ഉണരുന്നു..

നവനീതം നേദിച്ചു നടയില്‍ നിന്നൂ
നാഗചന്ദ്രിക തൊഴുകുന്നൂ...
പഞ്ചേന്ദ്രിയങ്ങള്‍ തന്‍ രസനകളെല്ലാം
പഞ്ചാര പായസം ഉണ്ണുന്നൂ
ഹരിപ്രസാദ മധുരം ഉണ്ണുന്നൂ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts