പുത്തന്‍ തിരുവാതിര
ഇരുമ്പു മറ
Puthan Thiruvathira (Irumbu Mara)
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:33.
 

പുത്തൻതിരുവാതിര പൂത്തിരുവാതിര
പൂവമ്പനു തിരുനാളല്ലോ പൊന്നും തിരുന്നാളല്ലോ

ഏഴരവെളുപ്പിനുണരുമല്ലോ നമ്മൾ
ഏഴു തിരി വിളക്കു കൊളുത്തുമല്ലോ
ഗംഗയുണർത്തുമല്ലോ തുടിച്ചു കുളിക്കുമല്ലോ
കല്യാണികളവാണി പാടുമല്ലോ
നമ്മൾ പാടുമല്ലോ
(പുത്തൻ...)

ഒന്നാനാം മതിലകത്ത്
ഒന്നല്ലോ പൊന്നശ്ശോകം
പൊന്നശോകപ്പൂവിറുക്കാൻ
പോരി പോരിൻ തോഴിമാരേ
പൊന്നിലഞ്ഞിപ്പൂവിറുക്കാൻ
ഞാനില്ലാ ഞാനില്ലാ
മതിലകത്ത് കണ്ണനുണ്ട്
മലരമ്പും വില്ലുമുണ്ട്
(പുത്തൻ...)

എങ്ങുനിന്നെങ്ങു നിന്നെങ്ങു നിന്നോ
സങ്കല്പ മുരളി തൻ ഗീതം
എങ്ങുനിന്നെങ്ങു നിന്നെങ്ങു നിന്നോ
തങ്കച്ചിലമ്പിൻ നാദം
ഇന്നെന്റെ മനസ്സിലെ
വൃന്ദാവനത്തിലൊരു കണ്ണൻ കടന്നു വന്നു
സ്വപ്നങ്ങൾ വളർത്തുന്ന
പൊൻ പുള്ളിമാനിനെ
പുഷ്പശരങ്ങളെയ്തു
അഞ്ജനക്കല്ലിന്മേൽ ചേലയഴിച്ചു വെച്ചൂ
മുങ്ങിക്കുളിക്കുകയായിരുന്നു
അർദ്ധനഗ്നാംഗിയായ് അരനീരു വെള്ളത്തിൽ
അല്ലിപ്പൂ നുള്ളുകയായിരുന്നു ഞാൻ
അല്ലിപ്പൂ നുള്ളുകയായിരുന്നു

ഉടുതുണി വാരിക്കോണ്ടോടല്ലേ കണ്ണാ
കടവിൽ വല്ലവരും കണ്ടാലോ
മാറോടു ചേർത്തെന്നെ പുൽകരുതേ കണ്ണാ
മറ്റാരെങ്കിലും കണ്ടാലോ വന്നു കണ്ടാലോ

അടിമുടി കോരിത്തരിച്ചു പോയി ഞാൻ
ആകെത്തളർന്നു പോയി
കുടുകുടെ പൊട്ടിച്ചിരിച്ചു പോയി ഒരു
ചുടുചുംബനത്തിലുണർന്നു പോയി
ഞാൻ ഉണർന്നു പോയി
(പുത്തൻ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts