ഈശ്വരനീനാട്ടിൽ
ജീവിതം അവസാനിക്കുന്നില്ല
Eeswaranee Naattil (Jeevitham Avasanikkunnilla)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍ ,എം കെ അർജ്ജുനൻ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:32.
�eeshwaranee naattilundayirunnenkil


ഈശ്വരനീ നാട്ടിലുണ്ടായിരുന്നെങ്കില്‍
ഇതിലെ വരുമായിരുന്നു
ദു:ഖിതര്‍ നമ്മള്‍തന്‍ കണ്ണീരില്‍ മുക്കിയ
ഗദ്ഗദം ശ്രദ്ധിക്കുമായിരുന്നു (ഈശ്വരനീ ...)

നാളെയുഷസ്സില്‍ ചുവന്ന തേരുംകൊണ്ട്
നാട്ടില്‍ വെളിച്ചം വരുമ്പോള്‍
ആ വെളിച്ചത്തിന്‍ കടിഞ്ഞൂല്‍ക്കതിരിനെ
വാരിയെടുത്ത് ഞാനുമ്മവയ്ക്കും... (ഈശ്വരനീ...)

ഭാരം ചുമന്നു തളര്‍ന്ന ദൈവത്തിനു
സ്മാരകം നിര്‍മ്മിക്കുവോരേ!
നിങ്ങള്‍ പൂജിക്കും ശിലാവിഗ്രഹങ്ങളെ
തല്ലിയുടച്ചിടുമായിരുന്നു (ഈശ്വരനീ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts