താളം നാദം വെളിച്ചം
ജീവിതം അവസാനിക്കുന്നില്ല
Thaalam Naadam Velicham (Jeevitham Avasanikkunnilla)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍ ,എം കെ അർജ്ജുനൻ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:31.
 


താളം നാദം വെളിച്ചം നിഴൽ നിറമിവയാൽ
നൃത്തശില്പം രചിക്കും
കാലത്തിൻ കമ്രനാഭീ നളിനകലികയിൽ
വീണ മഞ്ഞുതുള്ളി
നാളത്തെ പൊന്നുഷസ്സിൻ
തിരുനടയിലിതാ കല്പനാപത്മ രാഗ
താലത്തിൽ കാഴ്ച വെയ്ക്കാൻ കലയുടെ
കനകത്തേരിലെത്തുന്നു ഞങ്ങൾ
(താളം...)

ഉഷമലരികളേ !
ഉദ്യാനലക്ഷ്മികളേ !
സ്വീകരിക്കൂ ഹൃദയതളികയിൽ ഈ ഉപഹാരം
ഇതിലുണ്ടിതിലുണ്ടനന്തകോടി
യുഗങ്ങൾ നേടിയ ചൊതന്യം
ഇതിലുണ്ടവയുടെ സംക്രമസന്ധ്യകൾ
വിതിർത്ത കൊടിയുടെ സിന്ദൂരം
(ഉഷമലരി...)

ഇതിലുണ്ടാദി തരംഗമുണർത്തിയ
സാഗരസംഗമ ഗീതം
ഇതിലുണ്ടിതിലുണ്ടിനിയുണരുന്ന
മഹാപരിവർത്തന താളം
(ഉഷമലരി...)

ഇനിയുണ്ടിവിടെ ജനിച്ചു വളർത്തിയ
മനുഷ്യത്വത്തിൻ മാധുര്യം
ഇനി വിരിയുന്ന സഹസ്രാബ്ദങ്ങളിൽ
ഇതൾ വിടർത്തും സൗന്ദര്യം
(ഉഷമലരി...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts