കവിതേ കലാദേവതേ
മൂലധനം
Kavithe Kaladevathe (Mooladhanam)
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ സുലോചന
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:30.
 

കവിതേ കലാദേവതേ നിൻ
കനകനർത്തന മണ്ഡപനടയിൽ
കാത്തിരിപ്പൂ ഞാൻ
(കവിതേ...)

കളനൂപുരശിഞ്ജിതമോടെ
മണിഗോപുര വാതിൽ തുറക്കൂ
നിറമാലയിതാ നെയ്ത്താലമിതാ
നിൻ തിരുമധുരമെനിക്കു തരൂ
(കവിതേ...)

സ്വരരൂപിണീ നാദമനോഹരീ
കഥകളി തൻ കാവ്യകുമാരീ
കളകാഞ്ചികളാൽ കാൽച്ചിലമ്പൊലിയാൽ
കർണ്ണാമൃതമിനിയെന്നു തരും
(കവിതേ...)




 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts