ഓമനതിങ്കൾക്കിടാവല്ല
യുദ്ധകാണ്ഡം
Omanathinkalkkidavalla (Yudhakandam)
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:28.
 

ഓമനത്തിങ്കൾക്കിടാവല്ല
കോമളത്താമരപ്പൂവല്ല
കാലം സ്വപ്നത്തിൻ തൊട്ടിലിലാട്ടിയ
കണ്ണുനീർമുത്തല്ല നീയെന്റെ
കണ്ണുനീർമുത്തല്ല
(ഓമന...)

തീരം കാണാത്ത ദുഃഖത്തിൻ കടലിൽ
താണു കിടന്നതല്ലേ ഇത്ര നാൾ
താണു കിടന്നതല്ലേ
പുത്തനുഷസ്സിന്റെ പൊൻ കിരീടത്തിലെ
നക്ഷത്രക്കതിരല്ലേ നാളത്തെ
നക്ഷത്രക്കതിരല്ലേ
(ഓമന..)

തകരുമാത്മാവിന്റെ മൗനഗാനങ്ങളാൽ
താരാട്ടു പാടിയുറക്കാം ഇന്നു ഞാൻ
താരാട്ടു പാടിയുറക്കാം
ജനഗണമന കേട്ടു ജയശംഖൊലി കേട്ടു
കണി കാണാനുണരേണം കാലത്ത്
കണികാണാനുണരേണം
(ഓമന..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts