വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:29.
വാതിൽ തുറക്കൂ ചരിത്രമേ കിളിവാതിൽ തുറക്കൂ ചരിത്രമേ തിരുമുൽക്കാഴ്ചയുമായ് ഗോപുരനടയിൽ തീർത്ഥയാത്ര വരുന്നൂ ഞാൻ (കിളി...) നിൻ പദമുദ്ര പതിഞ്ഞു കിടക്കും നിശാന്തവീഥികളിൽ സ്മരണകൾ കൊണ്ടു കൊളുത്താം ഞാനീ കനകക്കൈത്തിരിനാളം (കിളി..) പവിഴമല്ലികൾ പൂത്തു തളിർക്കും ബലിപീഠങ്ങൾക്കരികിൽ ഇന്നും ഹൃദയം പാടുകയാണൊരു വന്ദേ മാതരഗാനം വന്ദേ മാതരഗാനം വന്ദേ മാതരം വന്ദേ മാതരം വന്ദേ മാതരം | |