തനിച്ചിരുന്നു തക്കിളി നൂല്‍ക്കും
ശരശയ്യ
Thanichirunnu Thakkili Noolkum (Sarasayya)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി എൻ ഗംഗാധരൻ ,കെ സുലോചന
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:29.
 

തനിച്ചിരുന്നു തക്കിളി നൂൽക്കും
തങ്കക്കുടമേ എൻ തങ്കക്കുടമേ നീ
താഴെ നീർത്തിയ താമരമെത്തയിൽ
എനിക്കുറങ്ങാനിടമുണ്ടോ
ഒന്നെനിക്കുറങ്ങാനിടമുണ്ടോ
(തനിച്ചിരുന്നു...)

അടുത്തിരുന്ന് രാഗം മൂളും
അപ്സരകന്യകേ എൻ
അപ്സരകന്യകേ നിൻ
മനസ്സിലെയരയന്നത്തിൻ
മാതളമണികളെനിക്കല്ലേ
(തനിച്ചിരുന്നു...)

തൊടുന്നതെല്ലാം തേനാകും നിൻ
വിടർന്ന പുഞ്ചിരിയിൽ നിൻ
വിടർന്ന പുഞ്ചിരിയിൽ
ഈ മയങ്ങിയുണരും സങ്കല്പത്തിൻ
മാദകലഹരിയെനിക്കല്ലേ
(തനിച്ചിരുന്നു...)



 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts