ചിരിക്കൂ ചിത്രശലഭമെ
അശ്വമേധം
Chirikkoo Chithrasalabhame (Aswamedham)
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ സുലോചന
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:26.
ചിരിക്കൂ ചിരിക്കൂ ഒന്നു ചിരിക്കൂ
ചിത്രശലഭമേ നീ
(ചിരിക്കൂ....)

ഇന്ദ്രനീലഗോപുരനടയിൽ
കിങ്ങിണീപ്പൂ പൂത്തരാവിൽ
കണ്ടു നമ്മൾ കൺ കുളിർന്നൂ
കതിർക്കിരീടം തന്നൂ ഞാൻ
(ചിരിക്കൂ....)

കണ്ണടച്ചാൽ ഓടി വരും നീ
പള്ളിയൂഞ്ഞാലാടും നീ (2)
പഞ്ചവർണ്ണപ്പൂഞ്ചിറകിന്മേൽ
പഞ്ചാരയുമ്മ നൽകും ഞാൻ (2)
(ചിരിക്കൂ....)

പവിഴമല്ലികൾ വാൽക്കണ്ണെഴുതും
പാതിരാപ്പൂങ്കാവുകളിൽ
വർണ്ണങ്ങളേഴും വാരിത്തൂവിയ
വാസന്തദേവതയാണു നീ
(ചിരിക്കൂ....)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts