കുതിരപ്പുറത്തു ഞാൻ
അശ്വമേധം
Kuthirappurathu Njan (Aswamedham)
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംഎം ബി ശ്രീനിവാസന്‍ ,കെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:26.
 കുതിരപ്പുറത്ത് ഞാൻ പാഞ്ഞു പോകുമ്പോൾ കയ്യിൽ
കുതറി തുള്ളി തുള്ളി കടിഞ്ഞാണിളകുമ്പോൾ
നടുങ്ങിപ്പോകുന്നില്ലേ നിമിഷങ്ങളിൽ കുള
മ്പടികൾ പതിയുമ്പോളീ അണ്ഡകടാഹങ്ങൾ
ശാസ്ത്രമാണാവിശ്രമം പായുമെന്നശ്വം തീർത്ഥ
യാത്ര ഞാൻ തുടരുന്നു വരവേൽക്കുന്നു കാലം
ശബ്ദമായ് ചൈതന്യമായ് ശക്തിയായ് വരുന്നു ഞാൻ


അബ്ദകോടികളുടെ രാജവീഥിയിലൂടെ
ചക്രവാളത്തിൻ മതിൽക്കെട്ടിന്മേൽ കയ്യും കുത്തി
നിൽക്കും ഞാൻ പ്രപഞ്ചത്തിൻ ഗ്രഹണം നിയന്ത്രിക്കാൻ
ഗോളങ്ങളെടുത്തു ഞാൻ പന്തടിക്കുമ്പോൾ വിദ്യു
ന്നാളങ്ങൾ കെടുത്തിയും കുത്തിയും രസിക്കുമ്പോൾ
നീരദ നീലാകാശ മേഖലകളിൽ നാളെ
താരകേ നിന്നെക്കൊണ്ടു നർത്തനം ചെയ്യിക്കും ഞാൻ

യാഗാശ്വമിതാ (3)
വിദൂര ചക്രവാളമേ വിഹ്നത ശുക്രതാരമേ
വിശ്വയാഗശാല തൻ
വിളക്കുമാടമേ
പുതിയൊരശ്വമേധമിതാ
യാഗാശ്വമിതാ(2)

കാലത്തിൻ വീഥിയിൽ
കടിഞ്ഞാണൊലി കേട്ടില്ലേ
കുളമ്പടികൾ കേട്ടില്ലേ
കൊടിക്കൂറകൾ കണ്ടില്ലേ
ഇവിടെയിരുട്ടറ കെട്ടിയുയർത്തിയ
കോട്ടമതിൽകെട്ടിടമിടിയണം
ഇവിടെ മനുഷ്യപുരോഗതി തീർക്കുമനശ്വര
ഗോപുരമുയരണമുയരണമുയരണം
ഉയരണമൊരു യുഗചൈതന്യത്തിന്നരുണവീചികൾ
പുതിയ സയൻസിൻ പടഹമിതാ ജയ
പടഹമിതാ ജയപടഹമിതാ
തടുത്തു നിർത്താനാരുണ്ടിതിനെ
പിടിച്ചു കെട്ടാനാരുണ്ട്
യാഗാശ്വമിതാ (3)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts