അരയരയരയോ കിങ്ങിണിയോ
മുടിയനായ പുത്രൻ
Arayarayo Kinginiyarayo (Mudiyanaya Puthran)
വിശദവിവരങ്ങള്‍
വര്‍ഷം 1956
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:24.

അരയരയരയോ കിങ്ങിണിയരയോ
അരയരയോ കിങ്ങിണിയോ
കൊരവപ്പൂ പൊങ്ങ്‌ണ കണ്ടോ
കൊരവയിടോ കുരുവിപ്പെണ്ണേ
കൊരവയിടാൻ ദൂരെ കാണണ
കൊരവപ്പൂ പൊങ്ങ്ണതല്ലാ
കൊന്നപ്പൂ വിരിയണ കണ്ടോ
കൊഞ്ചി വരൂ കുരുവിപ്പെണ്ണേ
കൊഞ്ചി വരാൻ ദൂരെ കാണണ
കൊന്നപ്പൂ വിരിയണതല്ലാ
പുലരിപ്പൂത്തിരികളു നീട്ടി
പെരുമന്റെ വരവാണല്ലോ
കൊരവയിടോ
മകരത്തിരുവാതിരവെട്ടം
മണി മഞ്ചലിലെഴുന്നള്ളുന്നേ
കൊരവയിടോ
നിറപറയും വെള്ളിവിളക്കും
തിരുമുൻപിലൊരുങ്ങുന്നുണ്ടേ
കൊരവയിടോ
വാരിനെല്ലിൻ മാല കൊരുത്തേ
വയലമ്മ വരവേൽക്കുന്നേ
കൊരവയിടോ

ആത്തത്തേ ഈത്തത്തേ കുട്ടിത്തത്തേ
എങ്ങു നീ പോയിരുന്നെന്റെ തത്തേ
വെണ്മല ഉതിമലക്കപ്പുറത്തെ
അമ്മൂമ്മേ കാണുവാൻ പോയിരുന്നു
അമ്മൂമ്മ എന്തെല്ലാം തന്നു തത്തേ
അഞ്ഞാഴി നെല്ലിന്റെ മുത്തവില്
കാലത്തെഴുന്നേറ്റു പോന്നതെന്തേ തത്തേ
മേലത്തേ പാടത്തെ കൊയ്ത്തു കാണാൻ
പോലത്തേക്കൊന്തോന്നു കഴിച്ചു തത്തേ
ആഞ്ഞിലിക്കുരു രണ്ടു വറുത്തു തിന്നു

ആത്തത്ത ഈത്തത്ത പാടുന്ന പാടത്ത്
ആരിയൻ കൊയ്യുന്ന കൊയ്ത്തുകാരേ
ആരിയൻ കറ്റകളായിരം കറ്റകൾ
ആരുടെ മുറ്റത്ത് കൊണ്ടു വെയ്ക്കും
കോയിക്കൽ മുറ്റത്ത് കൊണ്ടു വയ്ക്കുമ്പം
കോയിക്കത്തമ്പുരാൻ തന്തോയം കൊണ്ടാലും
കോരന്നു കുമ്പിളിൽ കഞ്ഞിയാണേ
അരയരയരയോ കിങ്ങിണിയരയോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts