നേരം മങ്ങിയനേരത്തു
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
Neram Mangiya Nerathu (Ningalenne Communistakki)
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ജി ദേവരാജന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:21.
 
നേരം മങ്ങിയ നേരത്തക്കര
മാനത്തെത്തുവതാരോ
മാനത്തെത്തുവതാരോ ഹോയ്
ചെങ്കതിർ കോർത്തേ മാനത്തന്തി
പ്പൊൻവല നെയ്യുവതാരോ ഹോയ്
പൊൻവല നെയ്യുവതാരോ ഹോയ്

നീലക്കടലിൽ നിൻ കണവൻ
ചെറുതോണിയുമായി പോയല്ലോ
തോണിയുമായി പോയല്ലാ
നിന്നു തുടിക്ക്‌ണ നക്ഷത്രങ്ങള്
നിന്നുടെ വലയിൽ വീണല്ലാ
നിന്നുടെ വലയിൽ വീണല്ലാ
(നേരം മങ്ങിയ...)

നെർത്തം വയ്ക്കും തക്കിളിയേ നീ
പുത്തൻനൂലുകൾ നൂത്തല്ലാ
പുത്തൻവലകൾ കോർത്തല്ലാ
അക്കരെ നിന്നാ പുത്തൻവലയൊരു
മുത്തുംകൊണ്ടിനി വരുമല്ലാ
(നേരം മങ്ങിയ..)

ഇക്കരെ നിൽക്കും പുൽക്കുടിലേ
നിൻ മുക്കുവനിപ്പം വരുമല്ലാ
മുക്കുവനിപ്പം വരുമല്ലാ
മുത്തും കൊണ്ടവനെത്തുമ്പോളൊരു
മുത്തം നൽകാനാരാരോ
മുത്തം നൽകാനാരാരോ
(നേരം മങ്ങിയ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts