നമ്മളൊന്നാണെ
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
Nammolonnane (Ningalenne Communistakki)
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:21.
 

നമ്മളൊന്നാണേ പാടാം
നമ്മളൊന്നാണേ
മൂന്നു കോണിൽ നിന്നു വന്ന
ഇന്നലെ നാം പാടിയല്ലോ
നമ്മളൊന്നാണേ
അന്നു നമ്മൾ പാടിയൊരാ
പാട്ടിലുള്ള സ്വപ്നമെല്ലാം
പൊന്നണിയുന്നേ മുന്നിൽ
വന്നുദിക്കുന്നേ
(മൂന്നു കോണിൽ...)

പണ്ടു പണ്ടു നാടുവാഴി
ത്തമ്പിരാക്കൾക്കായി നമ്മൾ
തണ്ടു വലിച്ചേ മണി മഞ്ചൽ ചുമന്നേ
കൈ കുഴഞ്ഞു വീണ നേരം
തോളുരഞ്ഞു വീണ നേരം
ചാട്ടവാറുകൾ ചീറി ചാട്ടവാറുകൾ
(മൂന്നു കോണിൽ...)

പെറ്റ മണ്ണിൽ പാടുപെട്ട്
ചത്തടിഞ്ഞ തലമുറ തൻ
അസ്ഥികൾ തോറും പൂത്ത
പൂക്കളല്ലേ നാം
പുത്തനൊരു ശക്തിയുടെ
പൂക്കളല്ലേ നമ്മൾ
വീണ്ടും ഒത്തു ചേരുന്നേ
പാടാം നമ്മളൊന്നാണേ
(മൂന്നു കോണിൽ...)

കുന്നിക്കുരുമണിമാലകൾ കോർക്കുന്ന
കുന്നലനാടിൻ കുളിരു പോലെ
കൊഞ്ഞിക്കുഴഞ്ഞു വരും പെരിയാറിന്യെ
കുഞ്ഞലക്കൈകളേ വീണ മീട്ടൂ

കന്നിനിലാവു പോൽ കണ്ണീരൊഴുകുമീ
മണ്ണിൽ കുരുത്ത കിനാക്കൾ നമ്മൾ
മാവേലിപ്പാട്ടിനെ ഊഞ്ഞാലിലാടിച്ച
മാമലനാടിന്റെ മക്കൾ നമ്മൾ

പൊന്നാ‍ാകും കുന്നിന്റെ മേലൊരു
പൊന്മുളം കാട്ടിനുള്ളിൽ
അന്നത്തെ സ്വപ്നങ്ങളിൽ നമ്മൾ
ഒന്നിച്ചു കൂടണച്ചു

പൂക്കാത്ത കാവുകളിൽ കതിർ
കോർക്കാത്ത വയലുകളിൽ
പൂക്കാലം തേടീ നമ്മൾ
മലനാട്ടിന്റെയോമനകൾ

ഹൈരഹാഹേ ഹൈരഹാ
ഹൈരഹാഹേ ഹൈരഹാ
കണ്ണില് കരളില് സ്വപ്നവുമായി
കൈയ്യില് ചുമലിലു ഭാരവുമായി
ഹൈരഹാഹേ ഹൈരഹാ
ഹൈരഹാഹേ ഹൈരഹാ

ഒന്നിച്ചു നിര നിര നീങ്ങുകയായ് നാം
മണ്ണിലീ മതിലുകൾ കെട്ടിയ വഴിയേ
ഹൈരഹാഹേ ഹൈരഹാ

ഒന്നിച്ചങ്ങനെ പോയാലേ
കുന്നലനാടിന്നരുമകളേ
കന്നിക്കതിരിൻ കൈയ്യാലേ
സിന്ദൂരപ്പൊട്ടണിയാലോ
സിന്ദൂരപൊട്ടണിയുമ്പോ
നമ്മള് നെർത്തം ചെയ്യൂല്ലോ
നമ്മളു നെർത്തം ചെയ്യുമ്പോ
നമ്മടെ രാജ്യം വരണല്ലോ
നമ്മടെ രാജ്യം വരണല്ലോ

ഇമ്മൺനിൻ മാറിലുള്ള കന്മതിൽ കോട്ടകളേ
കന്മതിൽ കോട്ടകളിൽ പൊന്മുടി ചൂടുവോഏ
മിന്നൽ പിണരു പോലെ ഒന്നിച്ചു വന്നൂ ഞങ്ങൾ
ഞങ്ങടെ പാട്ടിലൊരു വൻ കൊടുങ്കാറ്റുയർന്നൂ
അക്കൊടും കാറ്റിലിരുൾക്കോട്ടകൾ വീഴുകയായ്
പൂക്കാലം കേരളത്തിൽ പൂക്കാലം നേടുക നാം
പൂക്കാലം കേരളത്തിൽ പൂക്കാലം നേടുക നാം

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts