മാങ്കനികൾ തേടി
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
Maanganikal Thedi (Ningalenne Communistakki)
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:20.
 
മാങ്കനികൾ തേടി നമ്മൾ മാഞ്ചുവട്ടിൽ കൂടി
മാങ്കനികൾ മായുകില്ലാ
മാധുരിയെൻ ചുണ്ടിൽ
മാധുരിയെൻ ചുണ്ടിൽ
(മാങ്കനികൾ....)

നീളെ നീളെ നാമലയും ജീവിതമാം തോപ്പിൽ
നീ വരുമോ പുത്തനൊരു മാങ്കനി നേടീടാൻ
പുത്തനൊരു ജീവിതത്തിൻ തേങ്കനികൾ നേടീടാൻ
തേങ്കനികൾ നേടാൻ
(മാങ്കനികൾ...)

കാവുകളിൽ കാറ്റുവന്നു മാങ്കനികൾ വീഴ്ത്തി
കാടുകളിൽ കാത്തിരിക്കും പൈങ്കിളിയേ വാ വാ
തേൻകിനിയും ഗാനവുമായ് പൈങ്കിളിയേ വാ വാ
(മാങ്കനികൾ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts