വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ സുലോചന |
രാഗം | ആരഭി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:20.
വെള്ളാരം കുന്നിലെ പൊന്മുളം കാട്ടിലെ പുല്ലാങ്കുഴലൂതും കാറ്റേ വാ (2) കതിരണിപ്പാടത്ത് വെയിൽമൂത്ത നേരത്ത് കുളിരും കൊണ്ടോടി വാ കാറ്റേ വാ വരിനെല്ലിൻ ചുണ്ടിലെ കിരുകിരെ പുന്നാരം പകരുവാനോടിവാ കാറ്റേ വാ (വെള്ളാരം) കരിമാടിക്കുട്ടന്മാർ കലിതുള്ളും തോപ്പിലെ ഒരുകനി വീഴ്ത്തുവാൻ കാറ്റേ വാ നല്ലൊരു നാളിലെ മാളോരെ മണ്ണിലെ തുള്ളിക്കളി കാണാൻ കാറ്റേ വാ (വെള്ളാരം) | |