ഓ നിളാനദി
സുവർണ രേഖ
O Nila nadi (Suvarna Rekha)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംസലില്‍ ചൗധരി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:19.
 
ഓ നിളാനദി നിളാനദി എങ്ങു പോണു (2)
തൂവെള്ളി ചിലമ്പെന്തേ ചാർത്തീടാതേ
പൂമ്പുടവ ചാർത്തുലഞ്ഞീടാതേ
(നിളാനദി നിളാനദി ...)

കൈകളിൽ തീർത്ഥമില്ല താമരപ്പൂക്കാലമില്ല
മിന്നുമില്ല പൊന്നുംനൂലു പോലുമില്ല (2)
നീ മറന്നേ പോയ് വെള്ളരി തൻ തടങ്ങളിൽ
തണ്ണീർ പകർന്നില്ല
കുടത്തിൽ കുളിർ നീർ തുളുമ്പിയില്ല
(നിളാനദി നിളാനദി ...)

കാവിലെ വേല കാണാൻ നീയൊരുങ്ങി വന്നതില്ല
കണ്ണെഴുതി വാൽക്കണ്ണാടി നോക്കിയില്ല (2)
നീ തിരഞ്ഞേ പോയ് നീ നനച്ച കാവും കാടും മേടും കാണാതായോ
മനസ്സിൽ വിതുമ്പും വിഷാദമെന്തേ
(നിളാനദി നിളാനദി ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts