ഒരു മോഹലതികയിൽ
ഒരു കരിമൊട്ടിന്റെ
Oru Mohalathikayil (Oru Karimottinte)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:17.
ഒരു മോഹലതികയില്‍ വിരിഞ്ഞ പൂവേ
ഒരു മോഹം വിളിച്ചപ്പോള്‍ ഉണര്‍ന്ന പൂവേ
ഒരു ദുഃഖവേനലേറ്റു കരിയുമോ നീ
ഒരു നോവിന്‍ തെന്നലേറ്റു കൊഴിയുമോ നീ
(ഒരു മോഹ...)

ശരത്തുക്കളറിയാതെ തളിര്‍‌ത്തുവല്ലോ
വസന്തങ്ങളറിയാതെ വളര്‍ന്നുവല്ലോ
ഇരവുകളറിയാതെ ഉറങ്ങുക നീ
പകലുകളറിയാതെ ഉണരുക നീ
(ഒരു മോഹ...)

അറിയാതെന്നകക്കാമ്പില്‍ കുരുത്ത പൂവേ
അകമാകെ കുളിര്‍ കോരിച്ചൊരിഞ്ഞ പൂവേ
ഒരു ദുഃഖവേനലിലും കരിയല്ലേ നീ
ഒരു നോവിന്‍ തെന്നലിലും കൊഴിയല്ലേ നീ
(ഒരു മോഹ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts