വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:17.
ഒരു കരിമൊട്ടിന്റെ കഥയാണു നീ ഒരു വീണപൂവിന്റെ കഥയാണു ഞാന്‍ ഒരു കരളില്‍ സ്വപ്നത്തിന് കുളിരലകള്‍ മാത്രം ഒരു കരളില്‍ ദുഃഖത്തിന് ഇരുളലകള്‍ മാത്രം (ഒരു കരിമൊട്ടിന്റെ) അറിയാതെയന്നു ഞാന്‍ നിന്നെ തിരഞ്ഞു അഴലിന്റെ തെന്നലായ് അരികത്തണഞ്ഞു അഴകിന്റെയഴകേ, നിന്നാത്മാനുഗാനമെന് അകതാരിന് വീണയില്‍ വീര്പ്പിട്ടുനിന്നു (ഒരു കരിമൊട്ടിന്റെ) മധുരപ്രതീക്ഷയാല്‍ മലര്വീടു കെട്ടി മധുവുണ്ടു വീണു മയങ്ങുകെന്‍ തോഴീ ഇനിയെന്റെ ജീവനില്‍ പുളകങ്ങളില്ല ഇനിയെന്റെ വേണുവില്‍ ഗാനങ്ങളില്ല (ഒരു കരിമൊട്ടിന്റെ) | |