തീരം തേടുന്ന
മിഴിനീർ
Theeram thedunna (Mizhineer)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംകെ രാഘവന്‍
ഗാനരചനഎസ് എ എം ബഷീർ
ഗായകര്‍വി റ്റി മുരളി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:15.
 
തീരം തേടുന്ന തിരയാണു ഞാൻ
തല തല്ലി തകരുന്ന തിരയാണു ഞാൻ (2)
തിരിനാളം തേടുന്ന തീനാക്കു ഞാൻ
കരിന്തിരിയണയുന്ന തീനാക്ക്
(തീരം തേടുന്ന....)

ഉച്ചയ്ക്കിരുട്ടായി പോയെന്റെ ലോകം
ഉച്ചക്കിറുക്കുമായ് അലയാനെൻ യോഗം (2)
ആരുമില്ലാശ്വാസ മന്ത്രം ജപിക്കാൻ
ആശ തൻ ആശ്രയ സാന്ത്വനമേകാൻ
(തീരം തേടുന്ന....)

കരയാൻ വിധിച്ചൊരു കണ്ണീർപ്പക്ഷി ഞാൻ
തിരയുന്നു ഞാനെൻ ഇണപ്പക്ഷിയെ (2)
ഒരു വാക്കു മിണ്ടാതെ ഒന്നും പറയാതെ
നീയെങ്ങു പോയി ഓമലാളേ
(തീരം തേടുന്ന....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts