ബത്ലഹേമിലെ
ദൈവപുത്രൻ
Bethlehemile (Daivaputhran)
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംജോയ് തോട്ടൻ
ഗാനരചനതോമസ് എടയിൽ
ഗായകര്‍വിൻസെന്റ് ഗോമസ് ,ലിസ്സി ജോസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:14.
ബെതെലെഹേമിലെ കാലിത്തൊഴുത്തില്‍
ഹേമന്ത ശീതള രാവില്‍ (ബെതെലെഹേമിലെ )
മാനവ രക്ഷകനേശു പിറന്നു
മാനസം മോദം പുണര്‍ന്നു (മാനവ )
(ബെതെലെഹേമിലെ )

കാലം കൊതിച്ചൊരാ ജന്മവാര്‍ത്ത
ഏറെ പ്രതീക്ഷിച്ച പുണ്യവാര്‍ത്ത (കാലം )
രക്ഷകന്‍ മണ്ണില്‍ പിറന്ന വാര്‍ത്ത
വാനവര്‍ പാടിയാ ശീത രാവില്‍ (രക്ഷകന്‍ )
(ബെതെലെഹേമിലെ )

പുല്‍ക്കൂട്ടിന്നുള്ളിലെ ഉണ്ണിയേശു
മാനവരൂപം എടുത്ത ദൈവം (പുല്‍ക്കൂട്ടിന്‍ )
രാജകൊട്ടാരം വെടിഞ്ഞു വിനീതനായ്
മാനവര്‍ക്കായി പിറന്ന ദൈവം (രാജ )
ഹല്ലേലുയ്യാ ...ഹല്ലേലുയ്യാ...ഹല്ലേലുയ്യാ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts