വിമലേ അംബികേ
ദൈവപുത്രൻ
Vimale Ambike (Daivaputhran)
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംജോബ്‌ ,ജോര്‍ജ്ജ്
ഗാനരചനബി പി കോര്‍ണീലിയസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:14.
വിമലേ അംബികേ നിന്നുടെ സവിധേ
അഭയം തേടി വരുന്നു ഞാന്‍
എന്നുടെ അര്‍ത്ഥന യാചനയെല്ലാം
കൈക്കൊള്ളണമേ തായേ നീ
കൈക്കൊള്ളണമേ തായേ നീ
(വിമലേ )

അഴലാമാഴിയില്‍ ആഴാതെന്നെ
അലിവെഴുമമ്മേ കാത്തരുള്‍ക
പാപക്കരിനിഴല്‍ വീശും നേരം (പാപ )
കൃപയുടെ കതിരുകള്‍ ചൊരിയണമേ
(വിമലേ )

മന്നിതില്‍ ജീവന്‍ വെടിയും നേരം
വിണ്ണിലണഞ്ഞു ദാസന്‍ ഞാന്‍
നിന്നോടൊന്നിച്ചീശനെ വാഴ്ത്താന്‍ (നിന്നോടൊ )
തുണയേകണമേ നാഥേ നീ
(വിമലേ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts