നിത്യത തീർക്കുന്ന
ദൈവപുത്രൻ
Nithyatha Theerkkunna (Daivaputhran)
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനപാം ചിക്കൻസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:14.
നിത്യത തീര്‍ക്കുന്ന നിമിഷങ്ങളേ
സ്വര്‍ഗ്ഗം തുറക്കുന്ന നിമിഷങ്ങളേ (നിത്യത )
മര്‍ത്യനും ദൈവവും ഈ ത്യാഗവേദിയില്‍
നിത്യം ലയിക്കുന്ന നിമിഷങ്ങളേ (മര്‍ത്യനും )
(നിത്യത )

കാല്‍വരിക്കുന്നിലെ ത്യാഗഫലങ്ങള്‍
നിത്യവും ഭാഗിച്ചു തരുന്നവനെ (കാല്‍വരി )
സ്നേഹിച്ചു സ്നേഹിച്ചീ കല്‍ക്കരിക്കട്ടയെ
വൈഡൂര്യമാക്കിയ ദൈവപുത്രാ (സ്നേഹിച്ചു )
വരൂ ... വരൂ .. അവതരിക്കൂ ....
(നിത്യത )

പൂര്‍വ്വികര്‍ ഈജിപ്തില്‍ കണ്ട സ്വപ്‌നങ്ങള്‍
പൂവണിയിക്കുന്ന ദൈവപുത്രാ (പൂര്‍വ്വികര്‍ )
രക്തവും മാംസവും ഭക്ഷണമായ് തന്ന
ഉത്തമ നായകന്‍ യേശുനാഥാ (രക്തവും )
വരൂ ... വരൂ .. അവതരിക്കൂ ....
(നിത്യത )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts