കർമ്മല സുമമേ
ദൈവപുത്രൻ
Karmala Sumame (Daivaputhran)
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനനെല്‍സണ്‍ ഫെര്‍ണാണ്ടസ്
ഗായകര്‍ജെന്‍സി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 04 2021 16:54:43.
കർമ്മല സുമമേ നറുതേൻ കുടമേ
സ്വർഗ്ഗ കുമാരനെ പെറ്റുവളർത്തിയ
നിർവൃതി തൻ നിറകുടമേ.
(കർമ്മല സുമമേ നറുതേൻ കുടമേ )
കന്യകയിൽ നിന്നുദരത്തിലല്ലേ
വചനം മാംസമായി കതിർ ചൊരിഞ്ഞു
നിന്നാത്മാവിൻ തടത്തിലല്ലേ
വാഗ്ദാനസൂനം ഇതൾ വിരിഞ്ഞു.
(കർമ്മല സുമമേ നറുതേൻ കുടമേ )
കന്യകേ നിൻ മടിത്തട്ടിൽ എന്നും
ഞങ്ങൾക്കിരിക്കാൻ ഇടം തരില്ലേ
മുള്ളുകൾക്കിടയിൽ പുഞ്ചിരിക്കും
നീയൊരു പുഷ്പ സുഗന്ധമല്ലേ
(കർമ്മല സുമമേ നറുതേൻ കുടമേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts