ശ്രാവണ ശശിലേഖ
ആവണിപ്പൊന്‍പുലരി
shraavana sasilekha (Aavani Ponpulari)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനആർ കെ ദാസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:13.

ശ്രാവണ ശശിലേഖേ നീ ദൂതിനു പോയ് വരുമോ
ഈ പുഴയോരം സംഗമതീരം
ഇവിടെയവൾ വരുമോ
ചൊല്ലുകില്ലേ എന്നാത്മ ദാഹം നീ
(ശ്രാവണ ശശിലേഖേ...)

സ്വപ്നാടനത്തിന്റെ കൗമാരകാലം ഓണപ്പൂ തിരഞ്ഞു
രജനി ഗന്ധിയായ് കരളിനുള്ളിൽ പൂത്തു നിന്നതു സഖിയല്ലോ
രജനി ഗന്ധിയായ് കരളിനുള്ളിൽ പൂത്തു നിന്നതു സഖിയല്ലോ
മോഹമദ ലഹരിയുണർന്നു
പ്രേമവതിയായ് ദേവിയൊരു യദുകുല സഖിയുടേ രാഗോന്മാദം ചൂടുന്നു
(ശ്രാവണ ശശിലേഖേ...)

ആ...ആ...ആ....ആ...
പുഷ്പോത്സവത്തിന്റെ സംഗീത മേളം വീണ്ടുമുയരുന്നു
എവിടെയാണെൻ ആർദ്ര മനസ്സിൽ ആദ്യചുംബനമേകിയവൾ
എവിടെയാണെൻ ആർദ്ര മനസ്സിൽ ആദ്യചുംബനമേകിയവൾ
തേടുകിനി അവളുടെ രൂപം രൂപവതിയാം
ദേവിയൊരു പ്രിയതര കഥയുടെ താളിൽ കണ്ണീർ വീഴ്ത്തുന്നു
( ശ്രാവണ ശശിലേഖേ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts