സൂര്യ കാലടിയുടെ
പവിഴമല്ലി
Soorya Kaladiyude (Pavizhamalli)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസാനന്ദി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:10.



സൂര്യകാലടിയുടെ ഗണപതിഹോമത്തിനു്
സൂര്യന്‍ തിരിതെറുക്കുന്നു - വിളക്കിനു്
സൂര്യന്‍ തിരിതെറുക്കുന്നു...
അഭിഷേകം കഴിഞ്ഞമ്മ പട്ടും പതക്കവും
അണിഞ്ഞൊരുങ്ങീടുന്നു - എന്നെ
അടുത്തേക്കു വിളിക്കുന്നു...

അറിയാതെ ചെയ്തൊരു പിഴകളാല്‍ നീറുമെന്‍
ആത്മാവിനെ പൈതല്‍‌പോലെ...
മടിയിലിരുത്തിയമ്മ മിഴിനീര്‍ തുടയ്ക്കുന്നു
മധുരം പുരട്ടുന്നു...
നാവില്‍ മന്ത്രങ്ങളെഴുതുന്നു...
ചോറ്റാനിക്കര മതിലകമെത്തുമ്പോള്‍
തോറ്റുപോകുന്നൂ ഞാന്‍ - നിന്‍ മുന്നില്‍
തോറ്റുപോകുന്നൂ ഞാന്‍ (സൂര്യ...)

അനുഗ്രഹച്ചിമിഴിലെ അഞ്ജനം കൊണ്ടെന്റെ
അകക്കണ്ണെഴുതുന്നൊരമ്മേ...
വിരല്‍ പിടിച്ചെഴുതിച്ചും വിധിയെ തോല്‌പിച്ചും
വിജയം തെളിക്കുന്നു...
നീയെന്‍ വിളക്കും കൊളുത്തുന്നു...
ചോറ്റാനിക്കര മകമെന്നു കേള്‍ക്കുമ്പോള്‍
തോറ്റുപോകുന്നൂ ഞാന്‍ - നിന്‍ മുന്നില്‍
തോറ്റുപോകുന്നൂ ഞാന്‍ (സൂര്യ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts