അമ്മേ നാരായണ
പവിഴമല്ലി
Amme Narayana (Pavizhamalli)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഗൌരിമനോഹരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:10.




അമ്മേ നാരായണാ.. ദേവീ നാരായണാ..
ലക്ഷ്മീ നാരായണാ.. ഭദ്രേ നാരായണാ..(2)

അമൃത വര്‍ഷിണിയാം മാതൃമേഘം..
അവതാരം പൂണ്ടൊരു സ്നേഹഭാവം..(2)
ജനിമൃതി ദുഃഖങ്ങള്‍ ഒഴിയാന്‍ ഞങ്ങളില്‍
തിരുമിഴിയുഴിയും വസന്തകാലം
അമ്മ വരദാന വാത്സല്യ പാരിജാതം..
(അമൃത)

പറയാതെയറിയുന്ന പരിഭവങ്ങള്‍ കൊണ്ട്
പകലുകള്‍ നെയ്യുന്ന തമ്പുരാട്ടീ..(2)
ഏഴുജന്മങ്ങളെ കല്ലെറിഞ്ഞകറ്റി ഞാന്‍
ഏതൊരു വാതില്‍ക്കല്‍ വന്നാലും
തരുമോ.. അഭയം തരുമോ..
അണിവാളും ചിലമ്പുമായ് നീ വരുമോ..

അമ്മേ നാരായണാ.. ദേവീ നാരായണാ..
ലക്ഷ്മീ നാരായണാ.. ഭദ്രേ നാരായണാ..(2)

നറുതിങ്കള്‍ വിരിയുന്ന മധുരസ്മിതംകൊണ്ട്
നിറപറ വയ്ക്കുന്ന വിശ്വലക്ഷ്മീ..(2)
പാപത്തിന്‍ ആണികള്‍ പാലയില്‍ തറച്ചുഞാന്‍
പാവനം തൃക്കാല്‍ക്കല്‍ വീഴുമ്പോള്‍..
തരുമോ.. മോക്ഷം തരുമോ..
ഗുരുതിയില്‍ അമൃതുമായ് നീ വരുമോ..

അമൃത വര്‍ഷിണിയാം മാതൃമേഘം..
അവതാരം പൂണ്ടൊരു സ്നേഹഭാവം..
ജനിമൃതി ദുഃഖങ്ങള്‍ ഒഴിയാന്‍ ഞങ്ങളില്‍
തിരുമിഴിയുഴിയും വസന്തകാലം
അമ്മ വരദാന വാത്സല്യ പാരിജാതം..

അമ്മേ നാരായണാ.. ദേവീ നാരായണാ..
ലക്ഷ്മീ നാരായണാ.. ഭദ്രേ നാരായണാ..(2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts