പൊന്നോടക്കുഴലും
പൊന്മുരളി
Ponnodakuzhalum (Ponmurali)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2021 08:58:31.
പൊന്നോടക്കുഴലും വികൃതിയുമായി
അമ്പാടി കണ്ണനുണ്ണി ഓടി വാ വാ
പൂഞ്ചേല തുമ്പിലെ പൊടിമണ്ണുമായി
പൊന്നിന്‍ ചിലങ്കയിട്ട്‌ ആടി വാ വാ

കണ്ണാ കണ്ണാ കാര്‍വര്‍ണ്ണാ
അമ്പാടി കണ്ണനുണ്ണി ഓടി വാ വാ

വെണ്ണ കട്ടുണ്ണുന്നൊരുണ്ണിയായി നീ
ദണ്ണങ്ങള്‍ തീര്‍ക്കുന്ന തോഴനായി
പ്രേമാഭിരാമ സുശോഭിതനായി
ഗോപികമാര്‍ക്കിന്നും കള്ളനല്ലേ

കണ്ണാ കണ്ണാ കാര്‍വര്‍ണ്ണാ
അമ്പാടി കണ്ണനുണ്ണി ഓടി വാ വാ

കാനനം തന്നിലായി കാലി മേയ്ക്കും
കായമ്പു വര്‍ണ്ണനെന്‍ കൃഷ്ണനല്ലേ
ദീനാനുകമ്പനാം ഗോകുല നാഥനെ
മാനസ ശ്രീ കോവില്‍ ഇന്നും നിറഞ്ഞു വാ

കണ്ണാ കണ്ണാ കാര്‍വര്‍ണ്ണാ
അമ്പാടി കണ്ണനുണ്ണി ഓടി വാ വാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts