ചിരകാലമായ്
പൊന്മുരളി
Chirakaalamay (Ponmurali)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനലഭ്യമല്ല
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2021 09:00:45.
ചിരകാലമായി നെഞ്ചിൽ കരുതിയ മോഹം
ചിറകണിഞ്ഞീടുന്ന കാലം
ഗുരുവായൂരപ്പാ നിൻ നടയിൽ ഞാൻ വന്നെത്തി
തൊഴുതുരുകീടും പുലർകാലം
അഴലുരുകീടും പുലർകാലം

നടമുന്നിൽ നിരത്തുവാൻ ഹൃദയത്തിൻ ഭാണ്ഡത്തിൽ
കദനത്തിൻ തുട്ടുകൾ കരുതി വെച്ചൂ
കളഭത്തിൻ മുങ്ങും നിൻ പൂമേനി കണ്ടു ഞാൻ
ഒരു മാത്രയെന്നെ മറന്നൂ
ഒന്നും പറയുവാനാകതെ നിന്നൂ

മിഴിനീര് പനിനീരായി തിരുമാറിലൊഴുകവേ
മണിവർണ്ണൻ മനസ്സിൽ കടന്നിരുന്നൂ
പറയാതെ തന്നെയെൻ ഗദകാല ദുഃഖത്തിൻ
ഉറിയുടച്ചീടുന്നു കണ്ണൻ
എന്‍റെ മിഴി തുടച്ചീടുന്നു കണ്ണൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts