ശ്രീ ജയദേവ
പൊന്മുരളി
Sreejayadeva (Ponmurali)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2021 08:59:33.
ശ്രീ ജയദേവ ഭണിതമിത മുദയതി
ഹരി ചരണ സ്മൃതി സാരം...
സരസ വസന്ത സമയ
വന വര്‍ണ്ണന അനു ഗത മദന വികാരം

ആപാദ മധുരമീ അഷ്ടപദീ...
സോപാന നടയിലെ രാഗ നദീ...
തൊഴു കൈയ്യിലവിലുമായ്
അതില്‍ മുങ്ങി നിവരുന്ന
പ്രണവാര്‍ദ്ര സന്ധ്യയും ഭാഗ്യവതീ...
കനിവാര്‍ന്ന കാലവും ഭാഗ്യവതീ....
മിഴിതോര്‍ന്ന ഭൂമിയും ഭാഗ്യവതി

നിറതങ്കമുരുകുന്ന കൊടിമര ഛായയില്‍
ചിറകാട്ടി നില്‍ക്കും അരി പിറാവായ്
മമ ജന്മം നീ നീട്ടും അരി മണി കൊത്തവേ
മറ നീക്കിയണയുന്നു പുണ്യമെന്നില്‍
കളിയാടിയണയുന്നു കണ്ണനെന്നില്‍

നട മുന്നില്‍ തെളിയുന്ന നറുനിലാ ദീപത്തിന്‍
തിരി നീട്ടി നില്‍ക്കും നന്ദിനിയായ്
അടിയന്റെ ആത്മാവും ഒരുമാത്ര മാറുമ്പോള്‍
കുഴല്‍വിളി കേട്ടു ഞാന്‍ എന്നരികില്‍
മുകില്‍ വർണ്ണനണയുന്നു എന്നരികില്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts