അമ്മയെന്നറിയാതെ
ഓം ഗണനാഥം
Ammayennariyathe (Om Gananaadham)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:08.

അമ്മയെന്നറിയാതെ ചൊല്ലും ഇളംചുണ്ടിൽ
അമ്മിഞ്ഞപ്പാൽ മധുരം
നിറയുന്നു അമ്മിഞ്ഞപ്പാൽ മധുരം (അമ്മ)
അരിയിൽ ഹരിശ്രീ കുറിക്കുന്ന കൈകളിൽ
ഓംകാര തിരുമധുരം
ഗജമുഖനോമനിച്ചേകും വരം (അരിയിൽ) (അമ്മ)

സദ്ബുദ്ധിക്കായ് ഞാൻ കേണപേക്ഷിക്കുന്നു
തൃക്കാൽ സരോജങ്ങളിൽ (സദ്ബുദ്ധി)
എത്തിപ്പിടിച്ചീടാനാവാത്ത പൊരുളിനായ്
ഏത്തമിടുന്നു മുന്നിൽ
അറിവിനും സത്തായ ശ്രീപദങ്ങൾ (എത്തി) (അമ്മ)

അഷ്ടദ്രവ്യങ്ങളെ കാഴ്ച്ച നൽകുന്നു ഞാൻ
ദേവാ വരം നൽകണേ (അഷ്ട)
നഷ്ടബോധം പെറാതെൻ ശിഷ്ടജന്മത്തിൻ
കഷ്ടത നീക്കണമേ
ഗണപതെ രക്ഷിച്ചു കൊള്ളേണമേ (നഷ്ട) (അമ്മ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts