നീലക്കണ്ണാ
അഗ്രേ പശ്യാമി
Neelakkannaa (Agrepashyaami)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകുറിഞ്ഞി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:08.



 
നീലക്കണ്ണാ പീലിക്കണ്ണാ
നീയെന്റെ ഗാന്ധർവം ഗാനാരംഭം
മായകണ്ണാ മധുരക്കണ്ണാ
നീയെന്റെ സർവസ്വം സർവൈശ്വര്യം

ഗുരുവായൂർ ചെന്നു ഭജിച്ചു നോക്കൂ
ഗുരുതരങ്ങൾക്കും മരുന്നു കിട്ടും (2)
ഗുരുവായൂരപ്പാ വിളിച്ചു നോക്കൂ
കരുണാ കടാക്ഷം വിരുന്നൂട്ടും (2)
(മായക്കണ്ണാ....)
(നീലക്കണ്ണാ...)

തുളസിപ്പൂ മനസ്സോടേ പൂജ ചെയ്താൽ
തുണയായി ഭഗവാനും കൂടെക്കൂടും(2)
കദളിയും കോണവും നടയ്ക്കു വെച്ചാൽ
കദനത്തിൽ കാളിയമർദ്ദനമാടും (2)
(മായക്കണ്ണാ....)
(നീലക്കണ്ണാ...)

മുപ്പെട്ടു ബുധനാഴ്ച അവിൽ നേദിച്ചാൽ
മുപ്പിടിയിൽ ദാരിദ്ര്യം അപ്പിടി പോകും (2)
ചെത്തിയും ഭക്തിയും കോർത്തിട്ടീടിൽ
ചേലിന്റെ ഗോപികാ വസന്തമാകും (2)
(മായക്കണ്ണാ....)
(നീലക്കണ്ണാ...)
(ഗുരുവായൂർ ചെന്നു...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts