ആറാട്ടിൻ അണയുന്ന
അയ്യപ്പ സ്വാമി
Aaraattin Anayunna (Ayyappa Swami)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍പി ജയചന്ദ്രൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:06.
PALLAVI


 

ആറാട്ടിനണയുന്ന അയ്യപ്പ സ്വാമി നിൻ
തിരുമുൻപിൽ സൂര്യന്റെ തൂക്കു വിളക്ക്
ശരണമയ്യപ്പ സ്വാമി ശബരിഗിരീശാ
നീരാട്ടു കഴിയുമ്പോൾ അടിയന്റെ പാട്ടിന്റെ
പല്ലക്കിൽ സ്വാമീ നീ കേറിയിരിക്കു
ശരണമയ്യപ്പ സ്വാമി ഹരിഹരതനയാ
(ആറാട്ടിനണയുന്ന..)


പുഴ പോലെ ഒഴുകുന്ന കാരുണ്യമേ
നിന്റെ നിഴൽ പോലെ എന്നെയും കൂടെ നടത്ത് (2)
ശരവില്ല് തൊടുത്തു ശനി ബാധയൊടുക്ക്
ശുഭകരമൊരു ജീവിതവഴി സ്വാമി തെളിക്ക്
എന്നെയൊരുക്ക് സ്വാമി നന്മ നിറയ്ക്ക്
നീരു വീഴിക്ക് എന്റെ കണ്ണുനിറയ്ക്ക്
(ആറാട്ടിനണയുന്ന..)


കൈലാസ നാഥന്റെ വാത്സല്യമേ
ഭക്തഹൃദയത്തിൽ എന്നെന്നും കാവൽ ഇരിക്ക് (2)
മിഴിനീരു തുടയ്ക്ക അഴലാകെയൊടുക്ക്
മറുകര വരെ ഗായകനായ് എന്നെ നയിക്ക്
വഴികളോതുക്ക് സ്വാമി വിനകളകറ്റ്
നീരു നിറയ്ക്ക് സ്വാമി ഊരു നയിക്ക്
(ആറാട്ടിനണയുന്ന..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts