സ്വയംവരമന്ത്രത്തിൻ
ശിവദം
Swayamvara Manthrathin (Sivadam)
വിശദവിവരങ്ങള്‍
വര്‍ഷം 2023
സംഗീതംബി ഹരികൃഷ്ണൻ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍വന്ദന മേനോൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2023 10:54:56.
സ്വയംവരമന്ത്രത്തിൻ ശ്രുതി മുഴക്കുന്നു
ചന്ദനകാറ്റിന്റെ ഹൃദയം
തിങ്കൾ നൊയമ്പിന് തിരിനാളമാകുന്നു
തങ്കം തിളങ്ങുന്ന സൂര്യതാരം
കളത്തിലമ്പല മതിലകം നിറയുമ്പോൾ കന്യകമാരുടെ ശരണാരവം
സാന്ദ്ര മധുരാരവം

മാറിലൊരാലില പൊൻതാലി മിന്നുവാൻ
പാർവ്വതി കനിവേകിടുന്നു
പ്രാണന്റെ നേർപാതി നിറമാർന്നിടുന്നു...
നരജന്മ ജീവിതം ശിവമായി ഭവിക്കുവാൻ
നടതേടി ഭക്തർ വരുന്നൂ
ഗംഗ മിഴിരണ്ടിൽ നിന്നെ നിറഞ്ഞു..

സീമന്ത സിന്ദൂര സൗഭാഗ്യമേകുവാൻ
തിരുനട മെല്ലെ തുറന്നൂ
കൈലാസ മംഗള മധു തേടിടുന്നൂ
ഇടനെഞ്ചു വന്നു കൊണ്ടിവിടെ വണങ്ങിയാൽ
അകാലത്ത ദുരിതങ്ങളുണ്ടോ
നമ്മിൽ നിറയാത്ത വരകാന്തിയുണ്ടോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts