കണ്ടോ കിഴക്കേ നടയ്ക്കൽ
കൃഷ്ണമയം
Kando Kizhakke Nadaykkal (Krishnamayam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍പി ജയചന്ദ്രൻ ,മഞ്ജു മേനോൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: August 21 2017 08:42:25.

കണ്ടോ കിഴക്കേ നടയ്ക്കൽ മഞ്ജുളാലിന്ന് ചാർത്തിച്ച മാല? (2)
പാഞ്ചാലി ചുറ്റിയ പൂഞ്ചേല പോലെയാ
കണ്ണന്റെ മാറിലെ നിർമ്മാല്യമാല... (കണ്ടോ)

ഉണ്ടോ നടയ്ക്കൽ ഗജങ്ങൾ? പാണ്ഡ്യരാജന്റെ പുണ്യത്തരിമ്പ്? (2)
സച്ചിദാനന്ദത്തിടമ്പെഴുന്നള്ളിച്ച് കേശവനുണ്ടോ നടുക്ക് ?
ഇന്നും കേശവനുണ്ടോ നടുക്ക്? (കണ്ടോ)

തങ്കക്കതിരുകൊണ്ടെന്നും തുലാഭാരം തൂക്കുന്ന പുലർവേളയിൽ.. (2)
തിരുനാമതീർത്ഥത്തിലാറാടാൻ ആഞ്ഞം തിരുമേനിയുണ്ടോ?
കൂടെ ഓട്ടൂരുമുണ്ടായിരുന്നോ? (കണ്ടോ)

കൂത്തമ്പലത്തിന്നകത്ത് ദേവഗീതാതരംഗത്തിലൂടെ... (2)
സനകാദിമുനികൾ കേൾക്കാനിരിയ്ക്കുന്ന സപ്താഹമുണ്ടായിരുന്നോ..
അരികെ വാഴകുന്നത്തിനെ കണ്ടോ? (കണ്ടോ)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts