ചക്കുളംകാവിലമ്മേ
ശ്രീ ചക്കുളത്തമ്മ
Chakkulam kaavilamme (Sree Chakkulathamma)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഅരവിന്ദ് പട്ടമന
ഗായകര്‍കെ ജെ യേശുദാസ്
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: March 23 2024 07:58:50.
ചക്കുളം കാവിലമ്മേ നാരായണാ...
ശക്തി സ്വരൂപിണിയേ നാരായണാ...
ചക്കുളം കാവിലമ്മേ നാരായണാ...
ശക്തി സ്വരൂപിണിയേ നാരായണാ...
കൊട്ടും കുരവയും ആർപ്പും വിളികളും
താലപ്പൊലികളും നാരായണാ...
കൊട്ടും കുരവയും ആർപ്പും വിളികളും
താലപ്പൊലികളും നാരായണാ...
ചക്കുളം കാവിലമ്മേ നാരായണാ...
ശക്തി സ്വരൂപിണിയേ നാരായണാ...


കാർത്തികനാളിന്റെ വ്രതഭംഗിയിൽ
പൊങ്കാല വയ്ക്കുന്നു ജനകോടികൾ
കാർത്തികനാളിന്റെ വ്രതഭംഗിയിൽ
പൊങ്കാല വയ്ക്കുന്നു ജനകോടികൾ
സന്ധ്യയ്ക്കു കാർത്തിക സ്തംഭം തൊഴുമ്പോൾ
മാനസം ഭക്തിയിലാറാടുന്നു...
സന്ധ്യയ്ക്കു കാർത്തിക സ്തംഭം തൊഴുമ്പോൾ
മാനസം ഭക്തിയിലാറാടുന്നു...
ചക്കുളം കാവിലമ്മേ നാരായണാ...
ശക്തി സ്വരൂപിണിയേ നാരായണാ...

നാല്പത്തിയൊന്നു വ്രതവുമെടുത്ത്
പന്ത്രണ്ടു നൊയമ്പിന് കൂടാൻ വന്നു
നാല്പത്തിയൊന്നു വ്രതവുമെടുത്ത്
പന്ത്രണ്ടു നൊയമ്പിന് കൂടാൻ വന്നു
വേടനു ദർശനം നല്കിയ പോലെ
ഭക്തർക്കു മുമ്പിൽ വന്നവതരിച്ചു
വേടനു ദർശനം നല്കിയ പോലെ
ഭക്തർക്കു മുമ്പിൽ വന്നവതരിച്ചു
ചക്കുളം കാവിലമ്മേ നാരായണാ...
ശക്തി സ്വരൂപിണിയേ നാരായണാ...
കൊട്ടും കുരവയും ആർപ്പും വിളികളും
താലപ്പൊലികളും നാരായണാ...
ചക്കുളം കാവിലമ്മേ നാരായണാ...
ശക്തി സ്വരൂപിണിയേ നാരായണാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts