മലയാലപ്പുഴ വാഴും
ദേവീഗീതം - Vol II
Malayalappuzha Vaazhum (Devi Geetham - Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:04.

മലയാലപ്പുഴ വാഴും മഹേശ്വരീ
അഭയാംബികേ ഭക്തിഭയജനകേ
പദകമലങ്ങളിലെന്‍ പ്രണാമം, നിന്‍
പദകമലങ്ങളിലെന്‍ പ്രണാമം
സകലായുധധാരി ഉഗ്രമൂര്‍ത്തി
(മലയാലപ്പുഴ)

അടിമറ്റത്തില്ലത്തെ തന്ത്രികളമ്മയ്ക്ക്
പ്രിയങ്കരന്‍പൂജക്കായ് വന്നിതെന്നും
മലയാചലഭൂമീതിലകം നീയായ് ദേവീ
മലദൈവങ്ങള്‍‌നടുവില്‍ ദീപം നീ ദേവീ
കുടജാദ്രിശ്രീയായ് നീ ഇവിടെത്തി ദേവീ
കഥയാലിതു മൂകാംബികയല്ലോ നീ ദേവീ
(മലയാലപ്പുഴ)

വേതാളകണ്ഠസ്ഥിതയായ് വിളങ്ങും
ഈരേഴുലോകാധിനാഥേ നമസ്തേ
ദുര്‍മൂര്‍ത്തിദോഷങ്ങളെല്ലാമൊടുങ്ങി
സങ്കടം തീരാനെന്‍ രക്തപുഷ്പാഞ്ജലി
(മലയാലപ്പുഴ)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts