പനച്ചിക്കാട്ടമരുന്ന
ദേവീകൃപ
Panachikaattamarunna (Devi Krupa)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംവിദ്യാധരൻ
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംനാഗഗാന്ധാരി
ഗാനത്തിന്റെ വരികള്‍
Last Modified: October 17 2016 13:42:04.
 
പനച്ചിക്കാടമരുന്ന സരസ്വതീ...അടിയന്റെ
മനസ്സൊരു മാനസസരസ്സാക്കേണം...
കരതളിരണിയുന്ന വരവീണ വഴിയുന്ന
സ്വരധാരയതിലെന്‍ ലയമാകേണം...
സ്വരധാരയതിലെന്‍ ലയമാകേണം
(പനച്ചിക്കാട്..)

കുടജാദ്രിയില്‍നിന്നും കീഴ്പ്പള്ളിക്കൊരു കൂട്ടായ്
കുടക്കീഴിലെഴുന്നള്ളിയ മൂകാംബികേ...
അവിടത്തെ പദമൂലം തഴുകിയെത്തിടും തീര്‍ത്ഥം
അവിവേകമകറ്റേണം ജ്ഞാനാംബികേ...
അവിവേകമകറ്റേണം ജ്ഞാനാംബികേ...
(പനച്ചിക്കാട്..)

ലതകള്‍ ഹരിതാഭമാം വസനത്തിലൊളിപ്പിയ്ക്കും
ശ്രുതസാരസ്വതതീര്‍ത്ഥ സുരലതികേ...
സദാ നിന്റെ മധുഹാസ കതിരൊളി കലര്‍ന്നെന്റെ
പദാഞ്ജലി തൃമധുര സുധയാകേണം...
പദാഞ്ജലി തൃമധുര സുധയാകേണം
(പനച്ചിക്കാട്...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts